സഹകരണമേഖലയിലെ പ്രതിസന്ധി: എല്‍ഡിഎഫുമായി യോജിച്ച് സമരത്തിനില്ലെന്ന് ആവര്‍ത്തിച്ച് വിഎം സുധീരന്‍

Posted on: November 22, 2016 12:01 pm | Last updated: November 22, 2016 at 2:43 pm

vm sudeeran.jpegതൃശൂര്‍: സഹകരണ മേഖലയിലെ പ്രതിസന്ധിക്കെതിരെ എല്‍ഡിഎഫുമായി യോജിച്ച് സമരത്തിനില്ലെന്ന നിലപാട് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. തൃശൂരിലാണ് അദ്ദേഹം നിലപാട് ആവര്‍ത്തിച്ചത്. കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ കോണ്‍ഗ്രസിന് ആരുടെയും ഒത്താശ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ മേഖലയില്‍ ജനങ്ങള്‍ വിലയ ദുരിതമാണ് അനുഭവിക്കുന്നത്. അതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പ്രതിപക്ഷം പിന്തുണ നല്‍കും. നിയമസഭയില്‍ സംയുക്ത പ്രമേയം പാസാക്കുന്നതിനും ഡല്‍ഹിയില്‍ അഖിലകക്ഷി സംഘം പോകുന്നതിനും കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്നും വി.എം.സുധീരന്‍ പറഞ്ഞു.