ആയുധധാരികളായ മുഖംമൂടി സംഘം ബേങ്ക് കൊള്ളയടിച്ചു

Posted on: November 21, 2016 11:23 pm | Last updated: November 21, 2016 at 11:23 pm

j-k-bank-1479732215ശ്രീനഗര്‍: മുഖംമൂടി ധരിച്ച് ആയുധങ്ങളുമായെത്തിയ നാല് പേര്‍ കശ്മീരില്‍ ബേങ്ക് കൊള്ളയടിച്ചു. അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകള്‍ ഉള്‍പ്പെടെ 13 ലക്ഷം രൂപയാണ് സംഘം കൊള്ളയടിച്ചത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ജമ്മു കശ്മീര്‍ ബേങ്കിന്റെ മാല്‍പോറ ശാഖയില്‍ ഭീകരര്‍ എന്ന് സംശയിക്കുന്ന സംഘം എത്തി പണം അപഹരിക്കുകയായിരുന്നു. മധ്യ കശ്മീരില്‍പ്പെട്ട ബുദ്ഗാം ജില്ലയിലെ ഗ്രാമപ്രദേശത്താണ് ബേങ്ക് പ്രവര്‍ത്തിക്കുന്നത്. കവര്‍ച്ച നടക്കുമ്പോള്‍ ബേങ്കില്‍ 12 ജീവനക്കാര്‍ ഉണ്ടായിരുന്നു. ബേങ്കില്‍ സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നോ എന്ന് വ്യക്തമല്ല. കൊള്ളയടിക്കപ്പെട്ട പണത്തില്‍ 11 ലക്ഷവും അസാധുവാക്കപ്പെട്ട നോട്ടുകളാണെന്നാണ് വിവരം.