Connect with us

Business

കള്ളപ്പണം വെളുപ്പിക്കാന്‍ കല്യാണക്കത്തും

Published

|

Last Updated

ബറേലി: കറന്‍സി മരവിപ്പിച്ചതിന് പിന്നാലെ കാശു വെളുപ്പിക്കലിന്റെ പുതിയ രീതികള്‍ തേടുകയാണ് ജനങ്ങള്‍. ഉത്തര്‍ പ്രദേശിലെ ബറേലിയിലെ കല്യാണക്കുറിക്കടയിലെ തിരക്കിന് പിന്നിലുമുണ്ട് ഇത്തരത്തിലൊരു വെളുപ്പിക്കല്‍ തന്ത്രം. മക്കളുടെ വിവാഹ ആവശ്യത്തിന് രക്ഷിതാക്കള്‍ക്ക് ബാങ്ക് അകൗണ്ടില്‍ നിന്നും പരമാവധി 2.5 ലക്ഷം രൂപ വരെ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ ഇളവിനെയാണ് ബറേലിയിലെ ജനങ്ങള്‍ മുതലെടുത്തു കൊണ്ടിരിക്കുന്നത്.

വ്യാജ വിവാഹ ക്ഷണക്കത്തുകള്‍ നിര്‍മിച്ച് ബാങ്കിനെ തെറ്റിദ്ധരിപ്പിച്ച് കൂടുതല്‍ പണം പിന്‍വലിക്കാനുള്ള ശ്രമത്തിലാണ് ബറേലിക്കാര്‍. കേന്ദ്ര സര്‍ക്കാറിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ ജനങ്ങള്‍ കൂട്ടത്തോടെ വിവാഹ കാര്‍ഡ് പ്രിന്റിംഗ് സെന്ററുകളിലേക്ക് ഒഴുകുകയാണ്. ഇത്തരം കടകളില്‍ ദിവസവും ധാരാളം ഓര്‍ഡറുകളാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് കടക്കാര്‍ അവകാശപ്പെടുന്നു. 150 മുതല്‍ 200 രൂപ വരെ വിലയിട്ടിരിക്കുന്ന കാര്‍ഡുകള്‍ ആവശ്യാനുസരണം രേഖകള്‍ ചേര്‍ത്തു കൊടുക്കാനും ഇവിടെ സൗകര്യമുണ്ട്.

സൈനികരും പോലീസ് ഉദ്യോഗസ്ഥരും ലീവ് ലഭിക്കാന്‍ ഇത്തരം രേഖകള്‍ നിര്‍മിക്കാറുണ്ടെന്നും ഇതൊരു പഴയ തന്ത്രമാണെന്നും ബഡാ ബസാര്‍ മേഖലയിലെ കടക്കാര്‍ പറയുന്നു. അതേ സമയം സ്വകാര്യ ബാങ്കുകള്‍ ആര്‍ ബി ഐ യുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Latest