Connect with us

National

ഇന്ത്യന്‍ പ്രതിരോധ നിരക്ക് ഇനി ഐഎന്‍എസ് ചെന്നൈയും കരുത്ത് പകരും

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ കൊല്‍ക്കത്ത ക്ലാസ് യുദ്ധകപ്പലായ “ഐഎന്‍എസ് ചെന്നൈ” നാവിക സേന നീറ്റിലിറക്കി. രാജ്യത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലായ “ചെന്നൈ” നേവല്‍ ഡോക്യാര്‍ഡില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ കപ്പല്‍ കമ്മീഷന്‍ ചെയ്തു. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച മൂന്നാമത്തെ യുദ്ധക്കപ്പലാണ് ഐഎന്‍എസ് ചെന്നൈ. സമീപ കാലത്തെ ഏറ്റവും പുതിയ സന്നാഹങ്ങളുമായി വരുന്ന കപ്പലില്‍ ബ്രഹ്മോസ് മിസൈലുകള്‍, ഉപരിതലത്തില്‍ നിന്നു ഉതിര്‍ക്കാവുന്ന ദീര്‍ഘദൂര മിസൈലുകള്‍, മുങ്ങിക്കപ്പലുകള്‍ തകര്‍ക്കാവുന്ന മിസൈലുകള്‍ എന്നിവയുള്‍പ്പെടുന്നു.

മുബൈ മസ്ഗാവ് ഡോക്കില്‍ നിര്‍മിച്ച യുദ്ധക്കപ്പലിന് 164 മീറ്റര്‍ നീളവും 7500 ടണ്‍ ഭാരവും ഉണ്ട്. 25 ദിവസം നിര്‍ത്താതെ യാത്ര ചെയ്യാവുന്ന കപ്പലില്‍ 40 ഓഫീസര്‍മാരും 330 സേനാനികളെയും വഹിക്കാനുള്ള കഴിവുള്ളതാണ്.. കൊല്‍ക്കത്താ ക്ലാസിലെ മൂന്നാമത്തെ കപ്പലാണ് ഐഎന്‍എസ്. നാലായിരം കോടി രൂപയിലേറെയാണ് നിര്‍മാണ ചിലവ്.