മര്‍ഹബയില്‍ ശനിയാഴ്ച മുതല്‍ നോര്‍ക്ക ഹെല്‍പ് ഡസ്‌ക്

Posted on: November 18, 2016 9:49 pm | Last updated: November 18, 2016 at 9:52 pm
SHARE

ജിദ്ദ: പ്രവാസികള്‍ക്കായുള്ള നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡിന് ഇനിയും അപേക്ഷിച്ചിട്ടില്ലാത്തവര്‍ക്കായി ജിദ്ദാ ഐസിഎഫ് ആസ്ഥാനമായ ‘മര്‍ഹബ’ യില്‍ ഹെല്‍പ് ഡസ്‌ക് തുറക്കുന്നു. നിലവിലുള്ള വാരാന്ത സേവനം ആഴ്ചയില്‍ മുഴുവന്‍ ദിവസവും ലഭ്യമാക്കുകയാണ് ലക്ഷ്യം. നവംബര്‍ 19 ന് (ശനി) വൈകു. 6 മണി മുതല്‍ ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തന സജ്ജമാകും.

ശറഫിയ്യ ‘മര്‍ഹബ’ യിലൊരുക്കുന്ന ഡെസ്‌ക് എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതല്‍ രാത്രി 9 വരെയാണ് പ്രവര്‍ത്തിക്കുക.

നിലവില്‍ കാര്‍ഡ് ഉള്ളവര്‍ക്ക് അത് പുതുക്കുന്നതിനുള്ള ഫോമും ഓഫീസില്‍ ലഭ്യമാണ്. നോര്‍ക്ക സംബന്ധമായ സംശയ നിവാരണവും ഡസ്‌കില്‍ ലഭ്യമാകുന്നതായിരിക്കും. കൂടാതെ, ജിദ്ദയിലെ 44 ഏരിയകളില്‍ ഐ സി എഫ് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ഫോം ലഭിക്കാനും സ്വീകരിക്കാനും സംവിധാനവും ചെയ്തിട്ടുണ്ട്

3 കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഇഖാമയുടെ കോപ്പി, പാസ്‌പോര്‍ട്ടിന്റെ വിസാ പേജ് അടക്കമുള്ള പേജുകളുടെ കോപ്പി എന്നിവ സഹിതമാണ് അപേക്ഷകര്‍ വരേണ്ടതെന്ന് ഐ സി എഫ് പ്രസിഡണ്ട് മുഹ് യുദ്ദീന്‍ സഅദി, ജന.സെക്രട്ടറി അബ്ദുറഹ്മാന്‍ മളാഹിരി എന്നിവര്‍ അറിയിച്ചു.

ഹെല്‍പ് ഡസ്‌കില്‍ സൈതലവി കൂമണ്ണ, ഹനീഫ് താനൂര്‍, മുഹമ്മദ് സഖാഫി ഉഗ്രപുരം, അബ്ദുസ്സലാം മുസ്ലിയാര്‍, മുഹമ്മദാലി മാസ്റ്റര്‍, റഷീദ് പനങ്ങാങ്ങര, ഇബ്‌റാഹിം മാസ്റ്റര്‍ എന്നിവര്‍ പൊതുജന സേവനത്തിനായുണ്ടായിരിക്കും.

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : 0126447669

LEAVE A REPLY

Please enter your comment!
Please enter your name here