Connect with us

Gulf

ജി സി സി ആരോഗ്യ സംരക്ഷണ വിപണി; 2020ഓടെ 7,130 കോടി ഡോളറിന്റെ വളര്‍ച്ച

Published

|

Last Updated

ദുബൈ: ഗള്‍ഫ് രാജ്യങ്ങളിലെ ആരോഗ്യ സംരക്ഷണ വിപണി അടുത്ത നാല് വര്‍ഷംകൊണ്ട് വലിയ കരുത്താര്‍ജിക്കുമെന്ന് പഠനങ്ങള്‍.
ദ ആല്‍പന്‍ ക്യാപിറ്റല്‍ പുറത്തിറക്കിയ റിപ്പോര്‍ടില്‍ 2020ഓടെ ആരോഗ്യ സംരക്ഷണ വിപണിയില്‍ 7,130 കോടി ഡോളറിന്റെ വളര്‍ച്ച കൈവരിക്കുമെന്ന് പറയുന്നു.
കഴിഞ്ഞ വര്‍ഷം ഇത് 4,030 കോടി ഡോളറായിരുന്നു. റിപ്പോര്‍ട് പ്രകാരം യു എ ഇയില്‍ മാത്രം ആരോഗ്യ സംരക്ഷണ വിപണിയില്‍ 1,950 കോടി ഡോളറിന്റെ വളര്‍ച്ച കൈവരിക്കും. സഊദി അറേബ്യയില്‍ 2020ഓടെ 2,740 കോടി ഡോളര്‍ വളര്‍ച്ചയാണ് കൈവരിക്കുക. ഓരോ വര്‍ഷവും 12.7 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ മേഖലയില്‍ കൈവരിക്കുന്നത്. ആശുപത്രി കിടക്കകളുടെ എണ്ണം ഓരോ വര്‍ഷവും മൂന്ന് ശതമാനം വര്‍ധിച്ച് 2020ഓടെ 13,800 വരും.
നാലാമത് ജി സി സി ഹെല്‍ത് സ്‌കേപ്പ് സമ്മിറ്റ് അടുത്ത മാസം ആറ്, ഏഴ് തിയതികളില്‍ ദുബൈയില്‍ നടക്കും.
ഐ ഡി ഇ കണ്‍സള്‍ട്ടിംഗ് സര്‍വീസിന്റെ ആഭിമുഖ്യത്തിലാണ് സമ്മേളനം. മേഖലയിലെ ഗവണ്‍മെന്റ,് സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികള്‍ക്ക്് പുറമെ കണ്‍സള്‍ട്ടന്റുമാരും ആര്‍കിടെക്ടുമാരും ആരോഗ്യ നിര്‍മാണ പദ്ധതികളുടെ കോണ്‍ട്രാക്ടര്‍മാരും സമ്മേളനത്തില്‍ പങ്കെടുക്കും.
ആരോഗ്യ സംരക്ഷണ മേഖലയില്‍ വലിയ കരാറുകളും പദ്ധതികളും സൃഷ്ടിക്കാന്‍ ഉതകുന്ന വലിയ വേദിയാണ് ഹെല്‍ത് സ്‌കേപ്പ് സമ്മിറ്റെന്ന് ഐ ഡി ഇ ഇന്ത്യ ആന്‍ഡ് മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ ഗണേഷ് ബാബു പറഞ്ഞു. ജി സി സിയിലെ ആരോഗ്യ മേഖലയില്‍ ഇപ്പോള്‍ 549 പദ്ധതികള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മേഖലയിലെ ഇടപാടുകള്‍ നടത്തുന്ന യു എ ഇ, സഊദി അറേബ്യ, കുവൈത്ത്, ഖത്വര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരും സമ്മേളനത്തില്‍ സംബന്ധിക്കും.
മെഡിക്കല്‍ ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, വിവര സാങ്കേതിക വിദ്യ, സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവ എത്തിച്ചു കൊടുക്കുന്നവരാണിവര്‍.