National
നോട്ടുകളുമായി പോയ വാനിന് നേരെ വെടിവെപ്പ്; ഒരാള്‍ മരിച്ചു
ടിന്‍സൂകിയ: അസമില്‍ നോട്ടുകെട്ടുകളുമായി പോയ വാനിന് നേരെയുണ്ടായ വെടിവെപ്പില്‍ ഡ്രൈവര്‍ കൊല്ലപ്പെട്ടു. ഒരു സുരക്ഷാ ജീവനക്കാരന്‍ അടക്കം രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അസമിലെ ടിന്‍സൂക്കിയയില്‍ ഒരു തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതിനുള്ള പണവുമായി പുറപ്പെട്ട വാനിന് നേരെയാണ് ആക്രമണമുണ്ടായത്.
ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച് തേയിലത്തോട്ടത്തിലേക്ക് പോകവെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ട ഡ്രൈവറുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.







