ചാലക്കുടിയില്‍ ട്രെയിന്‍ തട്ടി രണ്ട് സ്ത്രീകള്‍ മരിച്ചു

Posted on: November 16, 2016 9:41 am | Last updated: November 16, 2016 at 9:41 am

ചാലക്കുടി: ചാലക്കുടി റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ തട്ടി രണ്ട് സ്ത്രീകള്‍ മരിച്ചു. മാവേലിക്കര സ്വദേശികളായ കോലകെട്ടിയമ്പലം ചെങ്കിലാത്ത് വടക്കേപറയില്‍ തങ്കപ്പന്‍പിള്ളയുടെ ഭാര്യ പൊന്നമ്മ(62), തെക്കേക്കര ജയകൃഷ്ണ ഭവനത്തില്‍ ബാലകൃഷ്ണപിള്ളയുടെ ഭാര്യ രാജി(42) എന്നിവരാണ് മരിച്ചത്. റയില്‍വേ സ്‌റ്റേഷനില്‍ തീവണ്ടിയിറങ്ങി പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പാമ്പുമേക്കാട്ട് മനയില്‍ ദര്‍ശനം നടത്താനെത്തിയതായിരുന്നു ഇവര്‍.