വാട്‌സ്ആപ്പില്‍ ഇനി വീഡിയോ കോളിംഗും; പുതിയ വെര്‍ഷന്‍ പുറത്തിറങ്ങി

വാട്‌സ് ആപ്പിന്റെ പുതിയ വെര്‍ഷനില്‍ കോളിംഗ് ബട്ടണില്‍ അമര്‍ത്തിയാല്‍ വീഡിയോ കോളിംഗ്, വോയിസ് കോളിംഗ് എന്നീ ഓപ്ഷനുകള്‍ ലഭിക്കും. ഇതില്‍ വീഡിയോ കോളിംഗ് ക്ലിക്ക് ചെയ്ത് വീഡിയോ ചാറ്റിംഗ് നടത്താം.
Posted on: November 15, 2016 5:57 pm | Last updated: November 16, 2016 at 11:27 am

whatsapp_1477385737302കാത്തിരിപ്പിനൊടുവില്‍ വാട്‌സ്ആപ്പ് വീഡിയോ കോളിംഗ് യാഥാര്‍ഥ്യമായി. വീഡിയോ കോളിംഗ് സൗകര്യവുമായി വാട്‌സ് ആപ്പിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. ആന്‍ഡ്രോയിഡ്, ഐഫോണ്‍, വിന്‍ഡോസ് പ്ലാറ്റ്‌ഫോമുകളില്‍ വാട്‌സ്ആപ്പിന്റെ പുതിയ വെര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ സൗകര്യം ലഭ്യമാകും. വാട്‌സ്ആപ്പ് ഇതിന്റെ ബീറ്റ വെര്‍ഷന്‍ അടുത്തിടെ അവതരിപ്പിച്ചിരുന്നു. വീഡിയോ കോളിംഗ് കൂടി എത്തിയതോടെ ആശയവിനിമയത്തിന്റെ “വണ്‍ സ്‌റ്റോപ്പാ”യി വാട്‌സ് ആപ്പ് മാറിയെന്ന് ടെക് സൈറ്റുകള്‍ വിശേഷിപ്പിക്കുന്നു.

വാട്‌സ് ആപ്പിന്റെ പുതിയ വെര്‍ഷനില്‍ കോളിംഗ് ബട്ടണില്‍ അമര്‍ത്തിയാല്‍ വീഡിയോ കോളിംഗ്, വോയിസ് കോളിംഗ് എന്നീ ഓപ്ഷനുകള്‍ ലഭിക്കും. ഇതില്‍ വീഡിയോ കോളിംഗ് ക്ലിക്ക് ചെയ്ത് വീഡിയോ ചാറ്റിംഗ് നടത്താം.

ലോകത്ത് ഏറ്റവും പ്രചുരപ്രചാരം നേടിയ വാട്‌സ്ആപ്പിന് ആകെയുണ്ടായിരുന്ന ഒരു പോരായ്മയായിര ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് വീഡിയോ കോളിംഗ് ഇല്ലെന്നതായിരുന്നു. സ്‌കൈപ്പ്, ആപ്പിളിന്റെ ഫേസ്‌ടൈം തുടങ്ങിയ മെസ്സേജിംഗ് ആപ്പുകള്‍ വീഡിയോ കോളിംഗ് നേരത്തെ അവതരിപ്പിച്ചത് വാട്‌സ്ആപ്പിന് കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചിരുന്നത്.

അടുത്തിടെ വാട്‌സ് ആപ്പില്‍ കൊണ്ടുവരുന്ന ഏറ്റവും വലിയ രണ്ടാമത്തെ ഫീച്ചറാണ് വീഡിയോ കോളിംഗ്. സ്‌നാപ്പ് ചാറ്റിലേത് പോലെ ചിത്രങ്ങളില്‍ വരക്കാന്‍ സാധിക്കുന്ന സംവിധാനം ഒക്‌ടോബര്‍ അവസാനം വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു.