ചെമ്പ്ര എസ്‌റ്റേറ്റ് ലോക്കൗട്ട് പിന്‍വലിക്കണം: ആര്യാടന്‍

Posted on: November 15, 2016 3:18 pm | Last updated: November 15, 2016 at 3:18 pm
SHARE

ARYADANമേപ്പാടി: നല്ല രീതിയില്‍ പ്രവര്‍ത്തിച്ച ചെമ്പ്ര എസ്‌റ്റേറ്റ് യാതൊരു കാരണവും ഇല്ലാതെ ലോക്കൗട്ട് ചെയ്ത് പിന്‍വലിക്കണമെന്ന് മുന്‍ തൊഴില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ആവശ്യപ്പെട്ടു. ചെമ്പ്ര എസ്‌റ്റേറ്റ് തൊഴിലാളികള്‍ നടത്തുന്ന സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്ഷി രാഷ്ട്രീയത്തിനതീതമായി തൊഴിലാളി സംഘടനകളും തൊഴിലാളി വര്‍ഗവും തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടായി ലോക്കൗട്ടിനെതിരെ അണിനിരക്കണം. കണ്‍വീനര്‍ ടി എ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.എം. പ്രസന്നസേനന്‍, പി പി. ആലി, പി കെ അനില്‍കുമാര്‍, യു. കരുണന്‍, ബി സുരേഷ് ബാബു, എന്‍ പി ചന്ദ്രന്‍, കെ ടി ബാലകൃഷ്ണന്‍, പി കെ കുഞ്ഞുമൊയ്തീന്‍, ഒ ഭാസ്‌കരന്‍, രാധാരാമസ്വാമി, രാജു എജമാടി, കെ പി യൂനസ്, നജീബ് പിണങ്ങോട്, എന്‍ ഡി സാബു, സാലി റാട്ടക്കൊല്ലി സംസാരിച്ചു.