തിരുവനന്തപുരം: സംസ്ഥാനത്തെ എടിഎമ്മുകള്‍ വഴി 2000 രൂപ നോട്ടുകള്‍ വിതരണം ചെയ്തു തുടങ്ങി. തിരുവനന്തപുരത്തെ എടിഎമ്മുകളിലാണ് നോട്ടുകള്‍ തുടക്കത്തില്‍ ലഭ്യമായത്.
സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം നേരത്തെ എടിഎമ്മുകളില്‍ 2,000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാന്‍ സാധിച്ചിരുന്നില്ല. പകരമായി 100, 50 രൂപകളുടെ നോട്ടുകളാണ് എടിഎമ്മില്‍ നിന്നും ലഭിച്ചിരുന്നത്.