വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണം; അസിസ്റ്റന്റ് കമ്മീഷ്ണര്‍ അന്വേഷിക്കും

Posted on: November 15, 2016 2:46 pm | Last updated: November 15, 2016 at 2:46 pm
തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി
തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടന്ന ആക്രമണം സംബന്ധിച്ച് കേസിന്റെ അന്വേഷണ ചുമതല ക്രൈം ഡിറ്റാച്‌മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ക്ക് കൈമാറി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണറാണ് കേസിന്റെ അന്വേഷണ ചുമതല ക്രൈം ഡിറ്റാച്‌മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ സന്തോഷ്‌കുമാറിന് കൈമാറിയത്.
മാധ്യമ-അഭിഭാഷക തര്‍ക്കവുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത പതിനാല് കേസുകളുടെയും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക അസിസ്റ്റന്റ് കമ്മീഷ്ണറാകും. ഇരുവിഭാഗങ്ങളുടെയും ഭാഗത്ത് നിന്നുള്ള സമ്മര്‍ദം സഹിക്കാനാവുന്നില്ലെന്ന വഞ്ചിയൂര്‍ എസ്‌ഐയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് അന്വേഷണ ചുമതലയില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയത്.