അശ്ലീല സി ഡികള്‍ :മൊബൈല്‍ ഷോപ്പ് ഉടമ അറസ്റ്റിലായി

Posted on: November 15, 2016 12:17 pm | Last updated: November 15, 2016 at 12:18 pm

പുല്‍പ്പള്ളി: അശ്ലീല സി ഡികള്‍ കോപ്പിയെടുത്ത് ആവശ്യക്കാര്‍ക്ക് നല്‍കിവന്ന മൊബൈല്‍ ഷോപ്പ് ഉടമയെ പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.പാടിച്ചിറ മൊബൈല്‍ ഷോപ്പ് ഉടമ നിതീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ച പരാതിയെ തുടര്‍ന്ന് പാടിച്ചിറയിലെ കടയില്‍ നടത്തിയ പരിശോധനയിലാണ് നൂറുകണക്കിന് അശ്ലീല ചിത്രങ്ങള്‍ കമ്പ്യൂട്ടറില്‍ നിന്ന് കണ്ടെത്തിയത്.ഐ.ടി ആക്ട് 67 അ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.കഴിഞ്ഞ ദിവസം ആദിവാസി യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.ഈ കട കേന്ദ്രീകരിച്ചാണ് അശ്ലീല ചിത്രങ്ങള്‍ മൊബൈല്‍ വഴി പ്രചരിക്കുന്നതെന്നാണ് പരാതിയുണ്ടായിരുന്നത്.എന്നാല്‍ പോലീസ് പരിശോധനയില്‍ യുവതിയുടെ ചിത്രം കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. വിശദമായ പരിശോധനക്ക് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.പുല്‍പ്പള്ളി എസ് ഐ ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.