ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധ: സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

Posted on: November 15, 2016 11:16 am | Last updated: November 15, 2016 at 11:16 am

shavarmaകോഴിക്കോട്: കോവൂരിലെ ബേക്കറിയില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തില്‍ സ്ഥാപനത്തിന് കോഴിക്കോട് ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണര്‍ ഒരു ലക്ഷം രൂപ പിഴയിട്ടു. കഴിഞ്ഞയാഴ്ച ഒജിന്‍ ബേക്‌സ് എന്ന സ്ഥാപനത്തില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് അവശനിലയിലായ നാല് പേരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ശക്തമായ വയറുവേദന, ഛര്‍ദി, പനി എന്നിവയെ തുടര്‍ന്നായിരുന്നു ഇവര്‍ ചികിത്സ തേടിയിരുന്നത്. സംഭവം വിവാദമായതോടെ ഡി വൈ എഫ് ഐ ടൗണ്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ബേക്കറി അടപ്പിച്ചിരുന്നു.