പാലക്കാട് കടമ്പഴിപ്പുറത്ത് ദമ്പതികള്‍ വെട്ടേറ്റുമരിച്ചനിലയില്‍

Posted on: November 15, 2016 10:07 am | Last updated: November 15, 2016 at 1:30 pm

പാലക്കാട്: ശ്രീകൃഷ്ണപുരത്തിന് സമീപം കണ്ണപുരം ചീരപ്പന്‍ വടക്കേക്കര വീട്ടില്‍ രാജന്‍(ഗോപാലകൃഷ്ണന്‍-58)ഭാര്യ തങ്കമണി എന്നിവരെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് നിഗമനം. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. രണ്ടുപേരും വിദേശത്താണ്. ജില്ലാ പോലീസ് സുപ്രണ്ട് ഡോ. ശ്രീനിവാസ് ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.