സംസ്ഥാന സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവം സമാപിച്ചു

Posted on: November 15, 2016 7:17 am | Last updated: November 15, 2016 at 12:23 am
സംസ്ഥാന സ്പെഷ്യല്‍ സ്‌കൂള്‍  കലോത്സവത്തില്‍ ജേതാക്കളായ സ്‌കൂള്‍  ടീമംഗങ്ങള്‍ ട്രോഫി ഏറ്റുവാങ്ങുന്നു
സംസ്ഥാന സ്പെഷ്യല്‍ സ്‌കൂള്‍
കലോത്സവത്തില്‍ ജേതാക്കളായ സ്‌കൂള്‍
ടീമംഗങ്ങള്‍ ട്രോഫി ഏറ്റുവാങ്ങുന്നു

ആലപ്പുഴ: മൂന്ന് നാള്‍ നീണ്ടു നിന്ന 19-ാമത് സംസ്ഥാന സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന് സമാപനം. നാല് സ്‌കൂളുകള്‍ 27.5 പവന്റെ സ്വര്‍ണ കപ്പ് പങ്കിട്ടു. ശ്രവണ വൈകല്യമുളള വിദ്യാര്‍ഥികളുടെ വിഭാഗത്തിനാണ് ഇക്കുറി സ്വര്‍ണകപ്പ്.
എറണാകുളം സെന്റ് ക്ലാര ഓറല്‍ സ്‌കൂള്‍, കോട്ടയം അസീസി മൗണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ , വയനാട് സെന്റ് റസ്സല്‍സ് സ്‌കൂള്‍, പത്തനംതിട്ട മനക്കാല സി എസ് ഐ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവരാണ് നൂറു പോയിന്റുകള്‍ വീതം നേടി സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. നാല് സ്‌കൂളുകളും മൂന്ന് മാസം വീതം സ്വര്‍ണക്കപ്പ് സൂക്ഷിക്കും.കാഴ്ച വൈകല്യമുളള വിഭാഗത്തില്‍ എവറോളിംഗ് ട്രോഫി കാലിക്കറ്റ് എച് എസ് എസ് കരസ്ഥമാക്കി. കോട്ടയം ഒളശ ഗവ. സ്‌കൂള്‍ ഫോര്‍ ബ്ലൈന്‍ഡ് രണ്ടാം സ്ഥാനത്തും മലപ്പുറം മങ്കട ജി എച്ച് എസ് എസ് മൂന്നാം സ്ഥാനവും പങ്കിട്ടു. മെന്റലി ചലഞ്ച്ഡ് വിഭാഗത്തില്‍ നിര്‍മല സദന്‍ എറണാകുളം, അഭയം സ്‌പെഷ്യല്‍ സ്‌കൂള്‍ കോഴിക്കോട്, എസ് ഐ എം സി പാങ്ങപ്പാറ, തിരുവനന്തപുരം എന്നീ സ്‌കൂളുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മന്ത്രി പി തിലോത്തമന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ.യു. പ്രതിഭാ ഹരി എം എല്‍ എ വിജയികള്‍ക്ക് സമ്മാനദാനം നടത്തി.
സംസ്ഥാനത്തിന്റെ വിവിധ സ്‌കൂളുകളില്‍നിന്നായി 2500 ഓളം പ്രതിഭകളാണ് മേളയില്‍ മാറ്റുരച്ചത്.