നോട്ടുകള്‍ മാറ്റിയെടുത്തപ്പോള്‍ ലഭിച്ചത് അക്കം തെളിയാത്ത നാണയങ്ങള്‍

Posted on: November 15, 2016 6:00 am | Last updated: November 15, 2016 at 12:06 am
 രാജു തനിക്ക് ലഭിച്ച നാണയങ്ങളുമായി
രാജു തനിക്ക് ലഭിച്ച നാണയങ്ങളുമായി

പത്തനാപുരം; 1000, 500 രൂപ നോട്ടുകള്‍ പത്തനാപുരത്തെ ബാങ്കില്‍ നിന്നും മാറിയെടുത്തപ്പോള്‍ മാലൂര്‍ സ്വദേശിക്ക് ലഭിച്ചത് അക്കം തെളിയാത്ത നാണയങ്ങള്‍. മാലൂര്‍ ചെറുമല വീട്ടില്‍ രാജുവിനാണ് ഇന്‍ഡ്യന്‍ ബാങ്കില്‍ നിന്നും അക്കം തെളിയാത്ത നൂറ് പത്തുരൂപാ നാണയങ്ങള്‍ ലഭിച്ചത് .
രണ്ടായിരം രൂപയുടെ ഒറ്റ നോട്ടും ആയിരം രൂപയുടെ നൂറ് പത്തു രൂപാ നാണയുമായിരുന്നു ലഭിച്ചത്. കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ച് എണ്ണി നോക്കിയപ്പോഴാണ് നാണയത്തില്‍ മുദ്രകളില്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ബാങ്കിലെത്തി നാണയങ്ങള്‍ തിരികെ നല്‍കി ഇവ മാറ്റി എടുക്കുകയായിരുന്നു.