കോഴിക്കോട് വിമാനത്താവളം; പാര്‍ലമെന്റ് മാര്‍ച്ച് വിജയിപ്പിക്കുക

Posted on: November 13, 2016 8:21 am | Last updated: December 26, 2016 at 5:53 pm

icf-bahrainമനാമ: പൂര്‍ണമായും സര്‍ക്കാര്‍ സംരംഭമായി 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിതമായ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ബാലിശമായ തടസവാദങ്ങള്‍ നിരത്തി ഇല്ലാതാക്കാനുള്ള നീക്കങ്ങളില്‍ ബഹ്‌റൈനില്‍ ചേര്‍ന്ന ഐ സി എഫ് മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ദ്വിദിന ക്യാമ്പ് ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി.

കുറഞ്ഞ കാലംകൊണ്ട് അന്താരാഷ്ട്ര വ്യോമയാന ഭൂപടത്തില്‍ ഇടം നേടുകയും രാജ്യത്തെ ശ്രദ്ധേയമായ ഫസ്റ്റ് എംബാര്‍ക്കേഷന്‍ പോയിന്റായി മാറുകയും ചെയ്ത ഈ വിമാനത്താവളം മലബാറിലെ ഭൂരിഭാഗം പ്രവാസികളുടേയും ആശ്രയമാണ്. റണ്‍വേ പുനരുദ്ധാരണത്തിന്റെ പേരില്‍ താത്കാലികമായി അടച്ചിട്ട വിമാനത്താവളത്തില്‍ പുനരുദ്ധാരണം പൂര്‍ത്തിയായാലും നേരത്തെയുള്ളതു പോലെ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ സാധ്യമല്ലെന്ന അധികൃതരുടെ നിലപാട് തീര്‍ത്തും ബാലിശമാണെന്ന് ക്യാമ്പ് വിലയിരുത്തി.

വിമാനത്താവളം പൂര്‍വസ്ഥിതിയില്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മലബാര്‍ ഡവലപ്‌മെന്റ് ഫോറത്തിന് കീഴില്‍ ഡിസംബര്‍ അഞ്ചിന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ ക്യാമ്പ് ആഹ്വാനം ചെയ്തു.
പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സെക്രട്ടറി മുഹമ്മദ് പറവൂര്‍, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ശരീഫ് കാരശ്ശേരി, ഹമീദ് ഈശ്വരമംഗലം (യു എ ഇ), അബ്ദുല്‍ കരീം ഹാജി മേമുണ്ട (ഖത്വര്‍), അബൂബക്കര്‍ അന്‍വരി, മുജീബ് ഏ ആര്‍ നഗര്‍ (സഊദി), നിസാര്‍ സഖാഫി, ഇസ്ഹാഖ് മട്ടന്നൂര്‍ (ഒമാന്‍), അബ്ദുല്ല വടകര (കുവൈത്ത്), കരീം ഹാജി വടകര (ബഹ്‌റൈന്‍) ചര്‍ച്ചയില്‍ പങ്കെടുത്തു.