പാക്കിസ്ഥാനിലെ ദര്‍ഗയില്‍ സ്‌ഫോടനം; 52 മരണം

Posted on: November 13, 2016 7:36 am | Last updated: November 14, 2016 at 10:58 am
SHARE

pakistan-shrine-blastകറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുള്ള ദര്‍ഗയിലുണ്ടായ സ്‌ഫോടനത്തില്‍52 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. തുറമുഖ നഗരമായ കറാച്ചിയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ ദൂരെയുള്ള ഷാ നൂറാനി ദര്‍ഗയിലാണ് സ്‌ഫോടനം. എല്ലാ ദിവസവും ദര്‍ഗയില്‍ നടക്കുന്ന പരിപാടിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. നൂറുകണക്കിന് ആളുകള്‍ സംഭവ സമയം ദര്‍ഗയിലുണ്ടായിന്നു.

ഗുരുതരമായി പരുക്കേറ്റവരെ കറാച്ചിയിലുള്ള ആശുപത്രികളിലേക്ക് മാറ്റി. ദര്‍ഗക്ക് സമീപ പ്രദേശങ്ങളില്‍ വലിയ ആശുപത്രികളില്ല. മുപ്പത് പേര്‍ മരിച്ചതായി ബലൂചിസ്ഥാന്‍ ആഭ്യന്തര മന്ത്രി മിര്‍ സര്‍ഫറാസ് ബുഗ്തി സ്ഥിരീകരിച്ചു. ഉള്‍പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം അതീവ ശ്രമകരമാണെന്ന് അധികൃതര്‍ അറിയിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here