തെരുവുനായ ആക്രമണം; മൂന്ന് പേര്‍ക്ക് പരുക്ക്

Posted on: November 11, 2016 11:22 am | Last updated: November 11, 2016 at 11:22 am
SHARE

narikkuni-pallipoyil-theruvu-nayayude-akramanamനരിക്കുനി: ചേളന്നൂര്‍ പഞ്ചായത്തില്‍ രണ്ടിടത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പള്ളിപ്പൊയില്‍ പുതിയോത്ത് പുറായില്‍ ഷാജി, കൊല്ലരക്കല്‍ സുല്‍ഫിനാസ്, കട്ടിലേരി തെക്കെതൊടുകയില്‍ ചന്ദ്രന്റെ മകന്‍ നിതിന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്നലെ പകല്‍ സയത്താണ് സംഭവം.
മിനിയാന്നും തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരുക്കേറ്റിരുന്നു. പള്ളിപ്പൊയില്‍ ഷമിജാസിന്റെ മകന്‍ റഹ്ബില്‍, ഏഴേആറ് കോലം കണ്ടി പ്രസൂണിന്റെ മകന്‍ യശ്വിന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഇരുവരെയും നായ കടിച്ചത്. പരുക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ചേളന്നൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ്ക്കളുടെ ശല്യം വര്‍ധിച്ചതായി നാട്ടുകാര്‍ പറഞ്ഞു. തെരുവ് നായ്ക്കള്‍ ആക്രമണ സ്വഭാവം കാണിക്കുന്നതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here