ഉത്തര്‍പ്രദേശില്‍ വസ്ത്ര നിര്‍മാണശാലയില്‍ തീപ്പിടിത്തം; 13 പേര്‍ മരിച്ചു

Posted on: November 11, 2016 8:45 am | Last updated: November 11, 2016 at 1:43 pm

garment-factory-fire-jpg-image-777-410ലക്‌നൗ: ഉത്തര്‍പ്രദേശിലെ വസ്ത്രനിര്‍മാണശാലയിലുണ്ടായ തീപ്പിടിത്തത്തില്‍ 13 പേര്‍ വെന്തുമരിച്ചു. ഗാസിയാബാദ് ജില്ലയിലെ സഹിബാബാദിലെ ഡെനിം ഫാക്ടറിയിലാണ് തീപ്പിടിത്തം ഉണ്ടായത്. രാവിലെ ആറുമണിയോടെയായിരുന്നു തീപ്പിടിത്തം. കാരണം കണ്ടെത്താനായിട്ടില്ല. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.