അര്‍ജീനക്കെതിരെ ബ്രസീലിന് മൂന്ന് ഗോള്‍ ജയം; നെയ്മറിന് 50ാം ഗോള്‍

Posted on: November 11, 2016 9:27 am | Last updated: November 11, 2016 at 12:29 pm

neymar-messi-afp_806x605_51478835409ബെലോ ഹൊറിസോണ്ടെ: ഫുട്‌ബോള്‍ ലോകത്തെ പരമ്പരാഗത വൈരികളായ ബ്രസീലും അര്‍ജന്റീനയും തമ്മില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലീനു തകര്‍പ്പന്‍ ജയം. മൂന്നു ഗോളിനായിരുന്നു അര്‍ജന്റീനയെ ബ്രസീല്‍ തകര്‍ത്തെറിഞ്ഞത്. ഫിലിപ്പെ കുട്ടീഞ്ഞോ(25),നെയ്മര്‍(45)പൗളീഞ്ഞോ(58) എന്നിവരുടെ ഗോളുകളാണ് ബ്രസീലിന് മികച്ച വിജയം സമ്മാനിച്ചത്.

രണ്ടാം പകുതിയില്‍ അമ്പത്തിയൊമ്പതാം മിനിറ്റില്‍ പൗലിന്യോയിലൂടെ ബ്രസീല്‍ മൂന്നാം ഗോളും നേടി അര്‍ജന്റീനയുടെ തോല്‍വി ഉറപ്പാക്കി. ഈ തോല്‍വിയോടെ റഷ്യയിലെ ഫൈനല്‍ റൗണ്ടിലേയ്ക്കുള്ള അര്‍ജന്റീനയുടെ യാത്ര അപകടത്തിലായിരിക്കുകയാണ്. സമകാലിക ഫുട്‌ബോളിലെ ഏറ്റവും പ്രതിഭാധനരായ രണ്ടു താരങ്ങള്‍ മെസിയും നെയ്മറും നേര്‍ക്കുനേര്‍ വന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ടായിരുന്നു.

ബ്രസീലിന് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി പിണഞ്ഞ ബെലോ ഹൊറിസോണ്ടെയിലെ അത്‌ലറ്റിക്കോ മിനെയ്‌റോ സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്. കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ജര്‍മനിക്കെതിരേ ഈ സ്‌റ്റേഡിയത്തില്‍ ബ്രസീല്‍ 17നു നാണം കെട്ടിരുന്നു. അതിനാല്‍തന്നെ ബ്രസീലിന് ഈ വിജയം വിജയം അനിവാര്യമായിരുന്നു.