മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ അഹമ്മദ് ആശുപത്രിയില്‍

Posted on: November 11, 2016 12:58 am | Last updated: November 11, 2016 at 12:58 am

E ahammedജിദ്ദ: ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ അഹമ്മദ് എം പിയെ ദേഹാസ്വാസ്യത്തെത്തുടന്ന് ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ഒരാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചു.
ഉംറ കര്‍മം നിര്‍വഹിക്കാനായി സഊദിയില്‍ എത്തിയ അദ്ദേഹം ഇന്നലെ മടങ്ങാനിരിക്കെയാണ് ആശുപത്രിയിലേക്ക്് മാറ്റിയത്. ഇതേ തുടര്‍ന്ന് ഒരാഴ്ചത്തെ പരിപാടികള്‍ മാറ്റിവെച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.