‘പുലിമുരുകന്‍’ ഇന്റര്‍നെറ്റില്‍; അഞ്ച് പേര്‍ പിടിയില്‍

Posted on: November 11, 2016 12:56 am | Last updated: November 11, 2016 at 12:56 am

തിരുവനന്തപുരം:’പുലിമുരുകന്‍’ എന്ന മലയാള സിനിമ ഇന്റര്‍നെറ്റ് വഴി പ്രചരിച്ചതുമായി ബന്ധപ്പെട്ട് ആന്റിപൈറസി സെല്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ അഞ്ച് പേര്‍ അറസ്റ്റിലായി.
ആന്റിപൈറസി സെല്‍ പോലീസ് സൂപ്രണ്ട് പി ബി രാജീവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
മലപ്പുറം പെരിന്തല്‍മണ്ണയില്‍ നെറ്റ്‌പോയിന്റ് ഇന്റര്‍നെറ്റ് കട ഉടമ ഫാസില്‍, കുന്നംപള്ളി മൊബൈല്‍ വേള്‍ഡ് കട ഉടമ ഷഫീക്ക് തരീക്ക്, മലപ്പുറം മങ്കട വി എച്ച് എം ഇന്റര്‍നെറ്റ് കട ഉടമ കോട്ടക്കല്‍ സ്വദേശി നൗഷീര്‍, സെന്‍ട്രല്‍ മൊബൈല്‍ ഷോപ്പ് ഉടമ ഷഫീക്ക് പുല്ലാറ, പാലക്കാട് വാളയാര്‍ സൗത്ത് വൈറ്റ് പാര്‍ക്ക് കട ഉടമ ചുള്ളിമാട് നജീമുദ്ദീന്‍ എന്നിവരെയാണ് ലോക്കല്‍ പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.
സംസ്ഥാന വ്യാപകമായ റെയ്ഡ് വരുംദിവസങ്ങളിലും തുടരുമെന്ന് ആന്റിപൈറസി സെല്‍ എസ് പി അറിയിച്ചു.