രേഖകളില്ലാത്ത 22.50 ലക്ഷം രൂപ പിടിച്ചെടുത്തു

Posted on: November 11, 2016 6:50 am | Last updated: November 11, 2016 at 12:50 am

പട്ടിക്കാട് (തൃശൂര്‍): ദേശീയപാതയില്‍ വാഹന പരിശോധനക്കിടെ രേഖകളില്ലാത്ത 22.50 ലക്ഷം രൂപ പിടിച്ചെടുത്തു. കാറിലെ സ്യൂട്ട് കേസിനുള്ളില്‍ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച രീതിയിലായിരുന്നു പണം.
കുതിരാനില്‍ ഹൈവേ പോലീസും പീച്ചി പോലീസും നടത്തിയ വാഹന പരിശോധനക്കിടെ തടഞ്ഞു നിര്‍ത്തിയ കാറിലുണ്ടായ രണ്ട് പേരും പരസ്പര വിരുദ്ധമായി സംസാരിച്ചതിനെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തുകയും പണം കണ്ടെത്തുകയുമായിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് എറണാകുളം ഭാഗത്തേക്കു കൊണ്ടു പോകുന്നതാണ് പണമെന്ന് പോലീസ് പറഞ്ഞു. അസാധുവാക്കിയ 500, 1000 നോട്ടുകളുടെ കെട്ടുകളാണുണ്ടായിരുന്നത്. ഹൈവേ പോലീസ് എസ് ഐ. സി മജീദ്, പീച്ചി എസ് ഐ. ഇ—ബാബു, സി പി ഒമാരായ അനുരാഗ്, ധനേഷ് എന്നിവരാണ് പരിശോധന നടത്തി പണം പിടിച്ചെടുത്തത്.