ബൈക്ക് ഓടിക്കാന്‍ നല്‍കിയില്ല; രണ്ടാനച്ഛനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

Posted on: November 11, 2016 12:43 am | Last updated: November 11, 2016 at 12:43 am

കൊല്ലം: ബൈക്ക് ഓടിക്കാന്‍ നല്‍കാത്തതിനെ തുടര്‍ന്ന് 19 കാരന്‍ രണ്ടാനച്ഛനെ വെട്ടി പരിക്കേല്‍പിച്ചു. കുടവട്ടൂര്‍ വട്ടവിള അംബേദ്കര്‍ കോളനിയില്‍ സുകന്യ വിലാസത്തില്‍ ബാബു (46)വിനാണ് വെട്ടേറ്റത്.
സംഭവുമായി ബന്ധപ്പെട്ട് ബാബുവിന്റെ ഭാര്യയുടെ ആദ്യബന്ധത്തിലുള്ള മകന്‍ ചന്തു എന്നു വിളിക്കുന്ന സുധീഷ് (19)നെ പൂയപ്പള്ളി പോലീസ് പിടികൂടി. കഴിഞ്ഞദിവസമായിരുന്നു സംഭവം.
ബൈക്ക് ഓടിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ തയ്യാറാകാത്തത് വാക്ക് തര്‍ക്കത്തിനിടയാക്കുകയും തുടര്‍ന്ന് ചന്തു വെട്ടുകത്തി ഉപയോഗിച്ച് ബാബുവിനെ വെട്ടിയെങ്കിലും ഭാര്യയും ബാബുവും ചേര്‍ന്ന് ശ്രമം പരാജയപ്പെടുത്തിയതിനെത്തുടര്‍ന്ന് വീട്ടിനുള്ളില്‍നിന്ന് കറിക്കത്തി എടുത്ത് ബാബുവിന്റെ കഴുത്തിലും തോളിനും വെട്ടുകയായിരുന്നു.
സാരമായി പരിക്കേറ്റ ബാബുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറസ്റ്റിലായ സുധീഷിനെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.