Connect with us

Sports

ആയതിനാല്‍ ആല്‍വസ് ആകുന്നു ബ്രസീല്‍ ക്യാപ്റ്റന്‍ !

Published

|

Last Updated

അര്‍ജന്റീനക്കെതിരെ ബ്രസീലിനെ നയിക്കുക ഡാനി ആല്‍വസ്. ടിറ്റെ പരിശീലകനായെത്തിയതിന് ശേഷം തുടരെ ക്യാപ്റ്റന്റെ ആം ബാന്‍ഡ് ധരിക്കുന്ന ആദ്യ താരമാകും ആല്‍വസ്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കഴിഞ്ഞ മത്സരത്തില്‍ ബ്രസീല്‍ 2-1ന് കൊളംബിയയെ തോല്‍പ്പിച്ചതും ആല്‍വസിന്റെ നേതൃത്വത്തിലായിരുന്നു.
ഒക്‌ടോബര്‍ 25ന് അന്തരിച്ച ഇതിഹാസതാരം കാര്‍ലോസ് ആല്‍ബര്‍ട്ടോയോടുള്ള ആദര സൂചകമായിട്ടാണ് ഡാനി ആല്‍വസിന് വീണ്ടും ക്യാപ്റ്റന്‍ സ്ഥാനം നല്‍കാന്‍ തീരൂമാനിച്ചത്. 1970 ലോകകപ്പ് നേടിയ ബ്രസീല്‍ നായകനായ കാര്‍ലോസ് ആല്‍ബര്‍ട്ടോ ലെഫ്റ്റ് വിംഗ് ബാക്ക് പൊസിഷനിലാണ് കളിച്ചിരുന്നത്. ഡാനി ആല്‍വസും അതേ പൊസിഷനില്‍ കളിക്കുന്നു. കാര്‍ലോസിന്റെ നാലാം നമ്പറാകും ആല്‍വസ് ഇന്നണിയുക.
ഈ സമാനതകളെല്ലാം ഇറ്റലിയില്‍ യുവെന്റസ് ക്ലബ്ബിന്റെ താരമായ ഡാനി ആല്‍വസിന് ക്യാപ്റ്റനാകാനുള്ള യോഗ്യതകളായി മാറി. ബാഴ്‌സലോണ ക്ലബ്ബിനൊപ്പം ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് ലാ ലിഗ, സ്പാനിഷ് സൂപ്പര്‍ കപ്പ്, യൂറോപ്യന്‍ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ് എന്നിവയെല്ലാം സ്വന്തമാക്കിയ ഇതിഹാസ താരമാണ് ഡാനി ആല്‍വസ്. ബ്രസീലിനായി 69 മത്സരങ്ങളില്‍ ഒമ്പത് ഗോളുകള്‍ നേടിയ കാര്‍ലോസ് ആല്‍ബര്‍ട്ടോ 1970 ലോകകപ്പ് ഫൈനലില്‍ നേടിയ ഗോള്‍ എക്കാലത്തേയും മികച്ചതാണ്. ടിറ്റെയുടെ കീഴില്‍ ജോ മിറാന്‍ഡ, റെനാറ്റോ അഗസ്റ്റോ, ഫിലിപ് ലൂയിസ് എന്നിവരും ബ്രസീലിന്റെ ക്യാപ്റ്റന്‍ പദവി അലങ്കരിച്ചിട്ടുണ്ട്.

Latest