എ ടി എം വഴി വൈദ്യുതി ബില്ലടക്കാന്‍ സംവിധാനമൊരുക്കും

Posted on: November 10, 2016 12:37 am | Last updated: November 10, 2016 at 12:37 am

kadakampalli-surendranതിരുവനന്തപുരം: എ ടി എം വഴി വൈദ്യുതി ചര്‍ജ് അടക്കുന്ന സംവിധാനം ബേങ്കുകളുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ബേങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് വൈദ്യുതി ചാര്‍ജ് ഈടാക്കുന്നതിന് നടപടിക്രമങ്ങളും നടന്നുവരുന്നു. ആധുനിക സംവിധാനങ്ങള്‍ വന്നതോടെ നേരത്തേ ഉണ്ടായിരുന്ന അത്രയും ജീവനക്കാരെ ഇപ്പോള്‍ ആവശ്യമില്ല.അവരെ മറ്റ് വകുപ്പുകളിലേക്ക് പുനര്‍വിന്യസിപ്പിക്കുന്ന കാര്യം പരിഗണിക്കും. സ്‌പോട്ട് ബില്ലിംഗിനൊപ്പം പണം സ്വീകിരിക്കുന്ന കാര്യം തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്യും.
24 മണിക്കൂറും ബില്‍ അടക്കുന്നതിനുള്ള ഡെപ്പോസിറ്റ് മെഷീന്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിന്റെ സ്വീകാര്യത കണക്കിലെടുത്ത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. സഹകരണ മേഖലാ ബേങ്കുകളില്‍ പണം നിക്ഷേപിക്കുന്നവരുടെ വിവരങ്ങള്‍ വിവരാവകാശ പ്രകാരം നല്‍കുന്നതില്‍ കോടതി ഇടപെടലുണ്ട്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രമേ നിക്ഷേപകരുടെ വിവരം വവിരാവകാശ പ്രകാരം നല്‍കാനാകൂ. എന്നാല്‍ ബേങ്കിന്റെ മിനുട്‌സും മറ്റ് തീരുമാനങ്ങളും അടങ്ങുന്ന വിവരങ്ങള്‍ വിവരാവകാശ നിയമ പ്രകാരം കൈമാറാം. പ്രാഥമിക ബേങ്കുകളിലും എ ടി എം സംവിധാനത്തിന് നാഷനല്‍ കോര്‍ ബേങ്കിംഗ് മേഖലയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.