ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്ത മജിസ്‌ട്രേറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

Posted on: November 9, 2016 1:40 pm | Last updated: November 9, 2016 at 1:40 pm

dead2കാസര്‍കോട്: കഴിഞ്ഞ ദിവസം ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്ത മജിസ്‌ട്രേറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വി കെ ഉണ്ണികൃഷ്ണനെയാണ് ബുധാനാഴ്ച രാവിലെ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കര്‍ണാടകയിലെ സുള്ള്യയില്‍ പോലീസുകാരനെയും ഓട്ടോറിക്ഷാ ഡ്രൈവറെയും മര്‍ദിച്ച സംഭവത്തിലാണ് ഉണ്ണികൃഷ്ണനെ ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തത്.