കെ. രാധാകൃഷ്ണനെ തള്ളി കോടിയേരി: ഇരയുടെ പേര് വെളിപ്പെടുത്തിയത് ശരിയായില്ല

Posted on: November 8, 2016 12:41 pm | Last updated: November 8, 2016 at 8:11 pm
SHARE

KODIYERIതിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസില്‍ കെ. രാധാകൃഷ്ണന്‍ ഇരയുടെ പേര് വെളിപ്പെടുത്തിയത് ശരിയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അന്വേഷണത്തിന് പാര്‍ട്ടിക്ക ചില നിര്‍ദേശങ്ങളുണ്ട്, അതനുസരിച്ച് മാത്രമേ നടപടിയുണ്ടാകൂവെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടി ഒരു അധികാരകേന്ദ്രമാകുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം വടക്കാഞ്ചേരി പീഡനകേസിലെ ഇരയുടെ പേര് വെളുപ്പെടുത്തിയ സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനും രംഗത്തെത്തി. ഇരകളുടെ കുറ്റം പറയേണ്ടവരല്ല സി.പി.എമ്മുകാരെന്ന് സുധാകരന്‍ പറഞ്ഞു.

ഇര കുഴപ്പക്കാരാണെങ്കില്‍ അവരെ തിരുത്തേണ്ടവരാണ് പാര്‍ട്ടിക്കാര്‍. കുറ്റം പറയുന്നത് സി.പി.എമ്മിനെ ശൈലിക്ക് ചേര്‍ന്നതല്ല. നല്ല സഖാക്കളാണ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കേണ്ടതെന്നും സുധാകരന്‍ വ്യക്തമാക്കി.

പീഡന കേസില്‍ പ്രതിയായ ജയന്തന്‍ ഒരു നല്ല സഖാവല്ല. ജയന്തന്‍ നേരത്തെ തന്നെ കുഴപ്പക്കാരനായിരുന്നുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here