Connect with us

Malappuram

എ ടി എം തട്ടിപ്പ്: പ്രതികളെ നിലമ്പൂരിലെത്തിച്ചു

Published

|

Last Updated

നിലമ്പൂര്‍: എ ടി എം തട്ടിപ്പ്് കേസില്‍ ഝാര്‍ഖണ്ഡില്‍ പിടിയിലായ പ്രതികളെ നിലമ്പൂരിലെത്തിച്ചു. ഇന്ന്് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കസ്റ്റഡില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു. ഝാര്‍ഖണ്ഡ് ധനബാദ് ബൗറ സ്വദേശികളായ പഞ്ചം പാസ്വാന്‍ (28), ബോലു റവാനി (24) എന്നിവരെയാണ് ഝാര്‍ഖണ്ഡ് പോലീസിന്റെ സഹായത്തോടെ ഝാര്‍ഖണ്ഡില്‍ വെച്ച് പിടികൂടിയത്.
കേസിലെ മറ്റൊരു പ്രതിയും പിടിയിലായ ബോലുവിന്റെ സഹോദരനുമായ വിജയ് റവാനി(22) ഒളിവിലാണ്. ഇന്നലെ നാലരയോടെ നിലമ്പൂരിലെത്തിച്ച പ്രതികള്‍ പോലീസ് കസ്റ്റഡിയാലാണ്. നിലമ്പൂരില്‍ താമസിക്കുന്ന പാലക്കാട് വടക്കന്തറ സ്വദേശി രഘുപതി, ഭാര്യ ഗീതാകുമാരി എന്നിവര്‍ ഇന്ത്യന്‍ ബേങ്കിന്റെ നിലമ്പൂര്‍ ബ്രാഞ്ചില്‍ നിക്ഷേപിച്ച പണമാണ് പ്രതികള്‍ തട്ടിയെടുത്തത്.
ബേങ്കിന്റെ ഹെഡ് ഓഫീസില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി ഗീതാകുമാരിയെ ഫോണില്‍ വിളിച്ച് എ ടി എം പാസ്‌വേഡ് മനസ്സിലാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഗീതാകുമാരിയുടെ അക്കൗണ്ടില്‍ നിന്ന് 4,26, 000രൂപയും രഘുപതിയുടെ അക്കൗണ്ടില്‍ നിന്ന് 3,26,800 രൂപയുമാണ് നഷ്ടപ്പെട്ടത്. പിടിയിലായ ബോലു റവാനി ഐ ടി ഐ പാസ്സായി വെല്‍ഡിംഗ് ജോലി ചെയ്യുകയാണ്. പഞ്ചം പാസ്വാന്‍ ഇയാളുടെ ഡ്രൈവറാണ്.
സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നും സംശയമുണ്ട്. മലപ്പുറം എസ് പിയുടെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ ഡി വൈ എസ് പി. പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. സ്പഷല്‍ സ്‌ക്വാഡ് അഡീ. എസ് ഐ. പി കെ അജിത്, എ എസ് ഐ. എം അസൈനാര്‍ , സീനിയര്‍ സി പി ഒ. ഇ ജി പ്രദീപ്, രതീഷ് അമ്പാടന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.