ഇരയുടെ പേര് വെളിപ്പെടുത്തിയ കെ.രാധാകൃഷ്ണനെതിരെ നടപടിയെടുക്കണമെന്ന് ചെന്നിത്തലയും വിഎം സുധീരനും

Posted on: November 5, 2016 2:21 pm | Last updated: November 6, 2016 at 2:28 pm
SHARE

vm sudeeran with chennithalaതിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ കെ.രാധാകൃഷ്ണനെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ആവശ്യപ്പെട്ടു. മുന്‍ സ്പീക്കര്‍ കൂടിയായ രാധാകൃഷ്ണന്‍ ഇരയുടെ പേര് അബദ്ധത്തില്‍ പറഞ്ഞതാണെന്ന് കരുതാനാവില്ലെന്ന് സുധീരന്‍ വ്യക്തമാക്കി. അപമാനിക്കുക എന്ന ഉദ്ദേശത്തോടെ മനപ്പൂര്‍വമാണ് അദ്ദേഹം പേര് വെളിപ്പെടുത്തിയതെന്നും അതിനാല്‍ കേസെടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

രാധാകൃഷ്ണനു പറ്റിയ വീഴ്ച ചെറുതല്ലെന്നും അത് കണ്ടില്ലെന്നു നടിക്കരുതെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ ആവശ്യം. പിഴവ് ഗുരുതരമാണെന്നു മനസിലാക്കി അദ്ദേഹത്തിനെതിരെ എത്രയും വേഗം കേസെടുക്കണമെന്ന് ചെന്നിത്തലയും ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here