Connect with us

National

ഒ എന്‍ ജി സിയുടെ എണ്ണ ചോര്‍ത്തി; റിലയന്‍സിന് കോടികളുടെ പിഴ

Published

|

Last Updated

ന്യൂഡല്‍ഹി: എണ്ണ ഉത്പാദക കമ്പനിയായ ഒ എന്‍ ജി സിയുടെ പ്രകൃതി വാതകം ചോര്‍ത്തിയതിന് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനും പങ്കാളികള്‍ക്കും വന്‍ പിഴ. 155 കോടി ഡോളര്‍ ഏകദേശം 10311.76 കോടി രൂപയാണ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ പിഴ വിധിച്ചിരിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കൃഷ്ണ ഗോദാവരി തടത്തിലെ ഒ എന്‍ ജി സി എണ്ണപ്പാടത്തെ പ്രകൃതിവാതകം അടുത്തുള്ള റിലയന്‍സിന്റെ എണ്ണപ്പാടത്തേക്ക് ചോര്‍ത്തിയതിനാണ് പിഴ ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. റിലയന്‍സിനൊപ്പം പങ്കാളികളായ ബി പി ആന്‍ഡ് നിക്കോയും പിഴ ഒടുക്കണം. ഇതുസംബന്ധിച്ച് കേന്ദ്രം കമ്പനികള്‍ക്കു നോട്ടീസ് നല്‍കിയിട്ടുണ്ട്. നോട്ടീസ് ലഭിച്ചതായി കമ്പനികള്‍ സ്ഥിരീകരിച്ചു. ഒ എ ന്‍ ജി സിയുടെ പ്രകൃതിവാതക പാടത്തിനോട് ചേര്‍ന്നുള്ള സ്വന്തം സ്രോതസ്സ് ഉപയോഗിച്ച് റിലയന്‍സ് 11.22 ദശലക്ഷം ക്യുബിക് മീറ്റര്‍ വാതകം ഊറ്റിയെടുത്തെന്ന് ഇരുകമ്പനികളും സംബന്ധിച്ചുണ്ടായിരുന്ന തര്‍ക്കത്തില്‍ സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് എ പി ഷാ കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ ആഗസ്റ്റ് 29ന് കേന്ദ്ര സര്‍ക്കാറിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പിഴ വിധിച്ചിരിക്കുന്നത്. 2009 ഏപ്രില്‍ മുതലുള്ള ആറ് വര്‍ഷക്കാലയളവിലാണ് ഒ എന്‍ ജി സിക്ക് അനുവദിക്കപ്പെട്ട പ്രകൃതിവാതകം റിലയന്‍സ് ചോര്‍ത്തിയത്.

Latest