കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പതിനെട്ടുകാരി സഹായം തേടുന്നു

Posted on: November 5, 2016 9:45 am | Last updated: November 5, 2016 at 9:45 am

kdly-fajooraകൊടുവള്ളി: കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിശ്ചലമായി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന പതിനെട്ടുകാരി കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ഉദാരമതികളുടെ സഹായം തേടുന്നു. കൊടുവള്ളി നരൂക്കില്‍ പട്ടിണിച്ചാലില്‍ അഷ്‌റഫിന്റെ മകള്‍ ഹജൂറ ഷെറിന്‍ ആണ് ചികിത്സക്ക് സഹായം തേടുന്നത്. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി കമ്പ്യൂട്ടര്‍ പഠനം നടത്തിക്കൊണ്ടിരിക്കെ ഒരു മാസം മുമ്പാണ് ഷെറിന്‍ രോഗബാധിതയായത്. കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന ഷെറിന്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ഇരുപത് ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മത്സ്യം വിറ്റ് ഉപജീവനം നടത്തിയിരുന്ന പിതാവ് അഷ്‌റഫിന് ഇപ്പോള്‍ കാര്യമായ തൊഴിലൊന്നുമില്ല. ഒരു മാസത്തോളം ചികിത്സ നടത്തിയതില്‍ ഭീമമായ തുക സാമ്പത്തിക ബാധ്യതയും വന്നുചേര്‍ന്നിരിക്കുകയാണ്. നിക്കാഹ് കഴിഞ്ഞ് വൈവാഹിക ജീവിതം സ്വപ്‌നം കണ്ട് കഴിഞ്ഞ ഷെറിന് വന്നുപെട്ട പരീക്ഷണത്തിന് മുന്നില്‍ ഉദാരമതികളുടെ സഹായവും സുമനസ്സുകളുടെ പ്രാര്‍ഥനയും മാത്രമാണ് ഈ കുടുംബത്തിന് പ്രതീക്ഷ. തുടര്‍ ചികിത്സക്കാവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിന് വാവാട് പി കെ കുഞ്ഞിക്കോയ മുസ്‌ലിയാര്‍ (ചെയര്‍മാനും എം എല്‍ എമാരായ കാരാട്ട് റസാഖ്, അഡ്വ. പി ടി എ റഹീം സി മോയിന്‍കുട്ടി, കൊടുവള്ളി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എ പി മജീദ്, കൗണ്‍സിലര്‍ ഒ പി റസാഖ് രക്ഷാധികാരികളും പി ടി മുഹമ്മദ് ഹാജി കണ്‍വീനറുമായി ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ചു. കൊടുവള്ളി സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ എസ് ബി അക്കൗണ്ട് നമ്പര്‍: 3620 4528716 (IFSE-SBIN OOO1442).