വി എസിന്റെ ആരോഗ്യനില തൃപ്തികരം

Posted on: November 5, 2016 12:36 am | Last updated: November 5, 2016 at 12:36 am

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. നടക്കുന്നതിനിടെ രക്തസമ്മര്‍ദം ഉയര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് വി എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന വി എസിനെ രാവിലെ പത്തോടെ മുറിയിലേക്ക് മാറ്റി. എം ആര്‍ ഐ സ്‌കാന്‍ എടുത്തിനുശേഷം ആശുപത്രിയില്‍ തുടരണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കും. രക്തസമ്മര്‍ദം ഉയര്‍ന്ന നിലയിലായിരുന്നു. ഇപ്പോള്‍ സാധാരണ നിലയിലായിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.