വടക്കാഞ്ചേരി പീഡനം: ഭാഗ്യലക്ഷ്മിയ്ക്കും പാര്‍വ്വതിയ്ക്കും തുറന്ന കത്തുമായി പിഎന്‍ ജയന്തന്‍

Posted on: November 4, 2016 7:37 pm | Last updated: November 4, 2016 at 7:41 pm

bhagyalakshmi-and-jayanthanപൂര്‍ണ രൂപം വായിക്കാം…

അവാസ്ഥമായ ഒരു ആരോപണത്തിലും വാര്‍ത്തയിലും തട്ടി പ്രതിസന്ധിയിലായ ജയന്തന്‍ ആണ് ഞാന്‍, ഭാഗ്യലക്ഷ്മി ചേച്ചി നടത്തിയ വാര്‍ത്താ സമ്മേളനത്തിന് മുന്‍പ് ഈ ആരോപണത്തിന് നിജസ്ഥിതി അറിയുവാന്‍ ശ്രമിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോകുന്നു.
ഈ അവസരത്തിലെങ്കിലും ഭാഗ്യലക്ഷ്മി ചേച്ചിയും പാര്‍വതി ചേച്ചിയും വടക്കാഞ്ചേരിയില്‍ എത്തണമെന്ന് അപേക്ഷിക്കട്ടെ,
ആരോപണംഉന്നയിച്ചവരുടെ താമസസ്ഥലത്തും പരിസരത്തും ചുരുങ്ങിയത് ഇവരുടെ മാതാപിതാക്കളോടെങ്കിലും ഈ പരാതിക്ക് ഇടയായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കണം, ഇവരുടെ നാളിതുവരെയുള്ള ജീവിതവും സമാനമായ സാഹചര്യകളുടെ ആവര്‍ത്തനവുമൊക്കെ ചേച്ചിമാര്‍ക്ക് എളുപ്പത്തില്‍ ബോദ്ധ്യപ്പെടും. സ്വന്തംവീട്ടുകാര്‍ പോലും ഇവര്‍ക്കെതിരെ പരാതി നല്‍കുകയും മാദ്ധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തത് ചേച്ചിമാരുടെ ശ്രദ്ധയില്‍ വന്നിരിക്കുമല്ലോ?
സാമ്പത്തികമായ ഒരു അവശ്യ ഘട്ടത്തില്‍ ഒരു സുഹൃത്തിന് സഹായം ചെയ്യുകയും പിന്നീട് പണം തിരികെ ആവശ്യപ്പെടുകയും ചെയ്തതിന് ഞാനും എന്റെ കുടുബവും ഇന്ന് നേരിടുന്ന വിഷമഘട്ടത്തെ തിരിച്ചറിയണമെന്നുകൂടി ആവശ്യപെടട്ടെ, ആവശ്യമെങ്കില്‍ വടക്കാന്‍ഞ്ചേരിയില്‍ എത്തുവാനുള്ള സൗകര്യം ചെയ്ത് തരുവാനും ഞാന്‍ ഒരുക്കമാണെന്ന് അറിയിക്കുന്നു.
വേട്ടക്കാരന്‍ എന്ന ആരോപണവിധേയനായി മാറിയ യഥാര്‍ത്ഥ ഇരയാണ് ഞാന്‍ എന്ന് നേരില്‍ മനസിലാക്കണമെന്നും, അവാസ്ഥവമായ ഈ വാര്‍ത്തയുടെ സത്യാവസ്ഥ സമൂഹത്തെ ബോദ്ധ്യപെടുത്തി ചേച്ചിമാരുടെ വിശ്വാസ്യത കൂടി നിലനിര്‍ത്തണമെന്നുമുള്ള അപേക്ഷയോടെ………..
P.N ജയന്തന്‍