ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് ഈ മാസം മുതല്‍ ശമ്പളം നല്‍കും: മന്ത്രി

Posted on: November 4, 2016 10:05 am | Last updated: November 4, 2016 at 6:39 pm

C RAVEENDRANATHതിരുവനന്തപുരം: ശമ്പളം ലഭിക്കാതിരുന്ന ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് ഈ മാസം മുതല്‍ ശമ്പളം നല്‍കിത്തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഇതിനായി 70 കോടി രൂപ നീക്കിവെച്ചതായും മന്ത്രി നിയമസഭയില്‍ അറിയിച്ചു. സംരക്ഷിത അധ്യാപകരുടെ പുനര്‍വിന്യാസം പി എസ് സി നിയമനങ്ങളെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

എയിഡഡ് സ്‌കൂളിലെ നിയമനങ്ങള്‍ പിഎസ്എസിക്ക് വിടുന്ന കാര്യം നയപരമായ പ്രശ്‌നമാണെന്നും സര്‍ക്കാര്‍ നയം രൂപീകരിച്ച ശേഷമെ അക്കാര്യം വ്യക്തമാക്കാനാകു എന്നും മന്ത്രി അറിയിച്ചു.

2014-15 അധ്യയന വര്‍ഷത്തില്‍ അനുവദിച്ച ഹയര്‍ സെക്കന്‍ഡറി ബാച്ചുകളിലെ അധ്യാപകര്‍ക്ക് ഇതുവരെ ശമ്പളം ലഭിച്ചിരുന്നില്ല.