വടക്കാഞ്ചേരി പീഡനം: പേരാമംഗലം സിഐ യെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി

Posted on: November 3, 2016 10:46 pm | Last updated: November 3, 2016 at 10:46 pm

വടക്കാഞ്ചേരി: പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ചലച്ചിത്രതാരവുമായ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയ കൂട്ടബലാത്സംഗ കേസിലെ പ്രധാനി സിപിഐഎം പ്രാദേശിക നേതാവ് ജയന്തിനെതിരെ സിപിഐഎം നടപടിയെടുത്തേക്കും. സിപിഐഎം വടക്കാഞ്ചേരി അടിയന്തിര ഏരിയാ കമ്മറ്റി യോഗം നാളെ ചേരും.
പേരാമംഗലം സിഐ മണികണ്ഠനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി. ഗുരൂവായൂര്‍ എസിപി പിഎ ശിവദാസന് അന്വേഷണ ചുമതല നല്‍കി. തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടേതാണ് ഉത്തരവ്. പേരാമംഗലം സിഐ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.