സിപിഎം കൗണ്‍സിലര്‍ അടക്കം നാലുപേര്‍ പീഡിപ്പിച്ചെന്ന് യുവതി

Posted on: November 3, 2016 12:24 pm | Last updated: November 3, 2016 at 8:39 pm
SHARE

trissure-rape

തിരുവനന്തപുരം: തന്നെ പീഡിപ്പിച്ചത് വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ ജയന്തനെന്ന് വീട്ടമ്മ. സിപിഎം നേതാവായ ജയന്തനടക്കം മൂന്നുപേരാണ് പീഡിപ്പിച്ചത്. ജിനേഷ്, ഷിബു, ബിനീഷ് എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. ഇവര്‍ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായിരുന്നു. ഭര്‍ത്താവിന് സുഖമില്ലെന്ന് പറഞ്ഞാണ് തന്നെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്.

പോലീസ് മാനസികമായി പീഡിപ്പിക്കുകയും അശ്ലീലം പറഞ്ഞ് അപമാനിക്കുകയും ചെയ്‌തെന്ന് യുവതി പറഞ്ഞു. തെളിവെടുപ്പിനായി ആള്‍ക്കൂട്ടത്തിനിടയില്‍ കൊണ്ടുപോയി നിര്‍ത്തി പരസ്യമായി പോലീസ് അപമാനിച്ചെന്നും യുവതി പറഞ്ഞു. പോലീസ് തന്റെ മൊഴി രേഖപ്പെടുത്തിയില്ല. ഒരു വെള്ളപ്പേപ്പറില്‍ പോലീസ് തന്നെ പരാതി എഴുതി തന്നെക്കൊണ്ട് ഒപ്പിട്ട് വാങ്ങുകയായിരുന്നു. പരാതി വായിച്ച് നോക്കാന്‍ പോലും അനുവദിച്ചില്ലെന്നും യുവതി പറഞ്ഞു.

അതേസമയം യുവതിയുടെ പരാതി വ്യാജമാണെന്ന് ആരോപണ വിധേയനായ കൗണ്‍സിലര്‍ ജയന്തന്‍ പറഞ്ഞു. തനിക്ക് യുവതിയുടെ ഭര്‍ത്താവ് മൂന്ന് ലക്ഷം രൂപ തരാനുണ്ട്. അതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇപ്പോള്‍ പരാതിക്ക് കാരണം. ഈ കേസ് പോലീസ് നേരത്തെ അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. ഇനിയും അന്വേഷണം നടത്താമെന്നും സഹകരിക്കുമെന്നും ജയന്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here