അര്‍ണാബ് ഗോസ്വാമി എഷ്യാനെറ്റുമായി കൈകോര്‍ക്കുന്നു; രാജീവ് ചന്ദ്രശേഖരന്റെ പിന്തുണയോടെ പുതിയ ചാനല്‍ ഉടന്‍

Posted on: November 2, 2016 3:53 pm | Last updated: November 2, 2016 at 8:59 pm

ARNABന്യൂഡല്‍ഹി: ടൈംസ്‌നൗ ചാനലില്‍ നിന്ന് രാജിവെച്ചിറങ്ങിയ വിവാദ അവതാരകന്‍ അര്‍ണാബ് ഗോസ്വാമി എഷ്യാനെറ്റുമായി കൈകോര്‍ക്കുന്നു. മാധ്യമഭീമനും എഷ്യാനെറ്റ് ചാനല്‍ ഉടമയുമായ രൂപര്‍ട്ട് മര്‍ഡോക്ക്, എഷ്യാനെറ്റ് ന്യൂസ് ഉടമയും ബിജെപി എംപിയുമായി രാജീവ് ചന്ദ്രശേഖര്‍ എന്നിവരുമായി ചേര്‍ന്ന് പുതിയ ചാനലിന് അര്‍ണബ് നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. യുപി തിരഞ്ഞെടുപ്പിന് മുമ്പായി ചാനല്‍ ലോഞ്ച് ചെയ്യുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ടൈംസ്‌നൗ ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫും ടൈസ് നൗ ഇ ടി വി ഗ്രൂപ്പുകളുടെ പ്രസിഡന്റുമായ അര്‍ണാബ് ഇന്നലെയാണ് രാജിപ്രഖ്യാപനം നടത്തിയത്.ല്‍ തുടങ്ങുകയാണ് അര്‍ണാബിന്റെ ഭാവി പദ്ധതിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ എഷ്യാനെറ്റ് ചെയര്‍മാന്‍ ചന്ദ്രശേഖറാണ് ഇതിന് പണമിറക്കുന്നതെന്ന വിവരം ഇപ്പോള്‍ മാത്രമാണ് പുറത്തുവരുന്നത്. രൂപര്‍ട്ട് മര്‍ഡോക്കും ചാനലിന് പിന്നിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എഷ്യാനെറ്റ് ന്യൂസ് ഒഴികെയുള്ള എഷ്യാനെറ്റ് ചാനലുകള്‍ മര്‍ഡോക്ക് നേരത്തെ സ്വന്തമാക്കിയിരുന്നു.