സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

Posted on: November 1, 2016 11:17 am | Last updated: November 1, 2016 at 11:17 am

തേഞ്ഞിപ്പലം: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില്‍ അന്യസംസ്ഥാന തൊഴിലാളിയും കൗമാരക്കാരനും അറസ്റ്റില്‍. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീടിനു സമീപം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ജാന്‍പൂര്‍ ജില്ലയിലെ സുകുമാര്‍ എന്ന സജിത്കുമാര്‍ (28), വീടിനു സമീപത്തെ കൗമാരക്കാരന്‍ എന്നിവരാണ് തേഞ്ഞിപ്പലം പോലീസിന്റെ പിടിയിലായത്. തേഞ്ഞിപ്പലത്തിനടുത്ത് ചെട്ടാര്‍മാടിനും സമീപം താമസിക്കുന്ന വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപയോഗിച്ചെന്ന കേസില്‍ തേഞ്ഞിപ്പലം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ കൗണ്‍സിലിംഗിനിടെ അധ്യാപികയോട് കുട്ടി വിവരം പറഞ്ഞതോടെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്‌കൂള്‍ അധികൃതര്‍ ശിശുക്ഷേമ സമിതി പ്രവര്‍ത്തകരെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് നടപടിയെടുത്തത്.