ഷൈ്വന്‍സ്റ്റിഗറെ മൗറിഞ്ഞോ ടീമിലെടുത്തു !

Posted on: November 1, 2016 10:49 am | Last updated: November 1, 2016 at 10:49 am

39e9119200000578-3889542-image-a-72_1477914990153ലണ്ടന്‍: കാരിംഗ്ടണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലന സെഷനില്‍ ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റിഗറെ കണ്ട ജേര്‍ണലിസ്റ്റുകള്‍ ഞെട്ടി. ഹൊസെ മൗറിഞ്ഞോ മാഞ്ചസ്റ്ററില്‍ കോച്ചായെത്തിയതിന് ശേഷം ആദ്യമായിട്ടാണ് ഷൈ്വന്‍സ്റ്റിഗറിനെ തന്റെ സീനിയര്‍ സ്‌ക്വാഡിനൊപ്പം പരിശീലനം നടത്താന്‍ അനുവദിക്കുന്നത്. ഇതുവരെ സ്വന്തം നിലക്കായിരുന്നു ജര്‍മന്‍ താരം പരിശീലനം നടത്തിയിരുന്നത്. തന്റെ ഗെയിം പദ്ധതികളില്‍ മുന്‍ ബയേണ്‍ താരത്തിന് ഇടമില്ലെന്ന് വ്യക്തമാക്കിയ മൗറിഞ്ഞോ ഷൈ്വന്‍സ്റ്റിഗറിനെ സീസണിലെ സ്‌ക്വാഡ് ഫോട്ടോയില്‍ നിന്ന് പോലും തഴഞ്ഞിരുന്നു. പക്ഷേ, എവിടെയോ ഒരു ഉള്‍വിളി മൗറിഞ്ഞോക്ക് സംഭവിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍. കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ ബണ്‍ലിക്കെതിരെ ഗോള്‍ രഹിത സമനിലയായതോടെ മൗറിഞ്ഞോ തന്റെ ടീമിലേക്ക് ഷൈ്വന്‍സ്റ്റിഗറെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതാകാം. ഏതായാലും ജര്‍മന്‍ മിഡ്ഫീല്‍ഡറുടെ വരവോടെ ടീം ഉത്സാഹത്തിലാണെന്ന് യുനൈറ്റഡ് ടീം അംഗം ലൂക് ഷാ പറഞ്ഞു.
സ്വീഡിഷ് സ്‌ട്രൈക്കര്‍ ആകെ നിരാശയിലാണ്. യുവെന്റസിനും ബാഴ്‌സക്കുമെല്ലാം ഗോളടിച്ച് കൂട്ടിയപ്പോഴും ഇങ്ങനെയൊരു തിരിച്ചടി ഇബ്രാ നേരിട്ടിട്ടില്ല. സെപ്തംബര്‍ പത്തിന് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ഗോള്‍ നേടിയതിന് ശേഷം ഇബ്രാഹിമോവിച് ഗോള്‍ എന്താണെന്ന് അറിഞ്ഞിട്ടില്ല. അതിന് ശേഷം 42 തവണ ഗോളിലേക്ക് ലക്ഷ്യം വെച്ചിട്ടുണ് ഇബ്രാ. ഒന്നും വലയില്‍ ഇളക്കം സൃഷ്ടിച്ചില്ല.
പ്രീമിയര്‍ ലീഗ് സീസണില്‍ ഏറ്റവുമധികം തവണ ഗോളിലേക്ക് ലക്ഷ്യം വെച്ച താരം ഇബ്രാഹിമോവിചാണ്. കഴിഞ്ഞ ആറ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഇബ്രാക്ക് ഒരു ഗോള്‍ പോലും നേടാനായില്ല. 2007 ല്‍ ഇറ്റാലിയന്‍ സീരി എ ലീഗില്‍ ഇന്റര്‍മിലാന്‍ കളിച്ചിരുന്ന സമയത്താണ് ഇത് പോലൊരു ഗോളില്ലാ കാലം ഇബ്രായ്ക്കുണ്ടായത്.

പ്രീമിയര്‍ ലീഗ് സീസണില്‍ കൂടുതല്‍ ഷോട്ടുകള്‍ ഗോളിലേക്ക് ലക്ഷ്യം വെച്ച താരങ്ങളുടെ കണക്ക് ഇങ്ങനെയാണ് :

സ്ലാറ്റന്‍ ഇബ്രാഹിമോവിച് (മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ) 57
ഫിലിപ് കൊട്ടീഞ്ഞോ (ലിവര്‍പൂള്‍) 41
സെര്‍ജിയോ അഗ്യുറോ (മാഞ്ചസ്റ്റര്‍ സിറ്റി) 36
ക്രിസ്റ്റ്യന്‍ എറിക്‌സന്‍ (ടോട്ടനം) 33
തിയോ വാല്‍ക്കോട്ട് (ആഴ്‌സണല്‍) 32
പോള്‍ പോഗ്ബ (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്) 31