ഇറ്റലിയില്‍ ശക്തമായ ഭൂചലനം

Posted on: October 30, 2016 1:14 pm | Last updated: October 30, 2016 at 9:28 pm

italyറോം: ഇറ്റലിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റോമിന് പുറമേ അയല്‍രാജ്യങ്ങളായ ക്രൊയേഷ്യ, സ്ലൊവേനിയ, ബോസ്‌നിയ-ഹെസ്സഗോവിനിയ എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു.

പെറുഗിയക്ക് 67 കിലോമീറ്റര്‍ കിഴക്കും അസ്‌കോളി പികേനോക്ക് 34 കിലോമീറ്റര്‍ വടക്കുമായിട്ടാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാവിലെ 7.40 ഓടെയാണ് ഭൂചലനം.

ബുധനാഴ്ചയും ഇറ്റലിയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. രണ്ടുമാസം മുമ്പുണ്ടായ ഭൂചലനത്തില്‍ 300 പേര്‍ മരണപ്പെട്ടിരുന്നു.