പാക് വാര്‍ത്ത വിതരണ മന്ത്രിയെ പുറത്താക്കി

Posted on: October 30, 2016 6:34 am | Last updated: October 30, 2016 at 2:19 pm
SHARE

pervaiz-rasheedഇസ്ലാമാബാദ്: സുപ്രധാന സൈനിക രഹസ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പാക് വാര്‍ത്താ വിതരണ മന്ത്രി പര്‍വേസ് റാഷിദിനെ പുറത്താക്കി. പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയതുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മന്ത്രിയോട് വിട്ട് നില്‍ക്കാന്‍ ആവശ്യപ്പെട്ടതായി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ഭരണകൂടവും സൈന്യവും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പാക് പത്രമായ ഡോണ്‍ ഈ മാസം ആറിന് പ്രസിദ്ധീകരിച്ച വാര്‍ത്ത പാക്കിസ്ഥാനില്‍ വന്‍ കോലിളക്കം സൃഷ്ടിച്ചിരുന്നു. പര്‍വേസ് റാഷിദാണ് പത്രത്തിന് വിവരങ്ങള്‍ നല്‍കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here