ഗുജറാത്തിലെ വഡോദരയില്‍ പടക്കവില്‍പനശാലക്ക് തീപ്പിടിച്ച് എട്ടു പേര്‍ മരിച്ചു

Posted on: October 28, 2016 9:19 pm | Last updated: October 29, 2016 at 11:30 am

cv3dl_uvmaqjh_yവഡോദര: ഗുജറാത്തിലെ വഡോദര ജില്ലയില്‍ പടക്കവില്‍പനശാലക്ക് തീപ്പിടിച്ച് എട്ടു പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഹോദയ ഏരിയയിലെ റുസ്തംപുര ഗ്രാമത്തിലെ രണ്ട് പടക്കവില്‍പന ശാലകളാണ് തീപിടിത്തത്തെ തുടര്‍ന്ന് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആദ്യ കടയില്‍ നിന്ന് സമീപത്തെ കടകളിലേക്കും വീടുകളിലേക്കും തീ പടരുകയായിരുന്നു. അഗ്‌നിശമനസേനയുടെ ഫലപ്രദമായ ഇടപെടലിലൂടെ തീ നിയന്ത്രവിധേയമാക്കിയതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സൗരവ് തൊലുംബിയ അറിയിച്ചു.