ജഡ്ജി നിയമനം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം

Posted on: October 28, 2016 1:58 pm | Last updated: October 29, 2016 at 9:53 am

supreme-courtന്യൂഡല്‍ഹി: ജഡ്ജി നിയമന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം. ജഡ്ജി നിയമനത്തിനായി കൊളീജിയം നല്‍കിയ ശുപാര്‍ശയില്‍ അടയിരിക്കരുതെന്ന് കോടതി പറഞ്ഞു. കൊളീജിയം ശിപാര്‍ശകളില്‍ എതിര്‍പ്പുണ്ടെങ്കില്‍ തിരിച്ചടയക്കുകയാണ് വേണ്ടതെന്നും സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ മുകുള്‍ റോത്തഗിയോട് കോടതി പറഞ്ഞു.

നിരുത്തരവാദപരമായ സമീപനമാണ് വിഷയത്തില്‍ കേന്ദ്രം സ്വീകരിക്കുന്നത്. ഒഴിവുകള്‍ നികത്തിയില്ലെങ്കില്‍ കോടതികള്‍ അടച്ചുപൂട്ടേണ്ടിവരും. ഇത്തരമൊരു സാഹചര്യം ഉണ്ടാക്കരുതെന്നും സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും കോടതി വ്യക്തമാക്കി.