മേനക ഗാന്ധി ഹിപ്പോക്രാറ്റെന്ന് ചെന്നിത്തല

Posted on: October 27, 2016 12:12 pm | Last updated: October 27, 2016 at 2:53 pm

ramesh-chennithalaതിരുവനന്തപുരം: കേന്ദ്രമന്ത്രി മേനക ഗാന്ധിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മേനക ഗാന്ധി ഹിപ്പോക്രാറ്റാണെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ പോലും അവഗണിക്കുന്ന തരത്തിലാണ് അവര്‍ സംസാരിക്കുന്നത്. ഇങ്ങനെ സംസാരിക്കാന്‍ മേനകക്ക് ആരാണ് അധികാരം നല്‍കിയതെന്നും ചെന്നിത്തല ചോദിച്ചു.

തെരുവുനായകള്‍ മനുഷ്യരെ കൊല്ലുന്ന സ്ഥിതി അതീവഗുരുതരമാണ്. കേരളത്തിലെ തെരുവ് നായ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന് മേനക ഗാന്ധി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇത്തരക്കാരെ ഗുണ്ടാ നിയമപ്രകാരം നേരിടണമെന്നും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡി.ജി.പി മുന്‍കൈയെടുക്കണമെന്നും ചാനല്‍ അഭിമുഖത്തില്‍ മേനക പറഞ്ഞിരുന്നു.

ALSO READ  ലൈഫ് മിഷന്‍: ധനമന്ത്രിയെ കടന്നാക്രമിച്ച് ചെന്നിത്തല; ഐസക് 'കോഴസാക്ഷി'യെന്ന്