തിരുവനന്തപുരം: വര്‍ക്കലയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വൃദ്ധന്‍ മരിച്ചു. ചരുവിള വീട്ടില്‍ രാഘവനാണ് മരിച്ചത്. വീടിന്റെ വരാന്തയില്‍ ഉറങ്ങുകയായിരുന്നു ഇയാളെ പുലര്‍ച്ചെ നാലരയോടെയാണ് നായ്ക്കള്‍ ആക്രമിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
മുഖത്തും തലക്കും കാലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം വര്‍ക്കല ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. വൈകീട്ട് മൂന്നരയോടെ ആയിരുന്നു മരണം.