ജെഎന്‍യു ഗവേഷക വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

Posted on: October 26, 2016 9:59 am | Last updated: October 26, 2016 at 11:37 am

jnuന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണിപ്പൂര്‍ സ്വദേശിയായ ജെആര്‍ ഫിലമോന്‍ ചിരു എന്ന വിദ്യാര്‍ഥിയെയാണ് ബ്രഹ്മപുത്ര ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി ചിരുവിനെ കാണാനില്ലായിരുന്നു. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ജെഎന്‍യുവില്‍ എംഎസ്‌സി വിദ്യാര്‍ഥിയായ നജീബിനെ 11 ദിവസം മുമ്പ് കാണാതായിരുന്നു. ഈ വിദ്യാര്‍ഥിയേയും ഇതുവരെ കണ്ടെത്തിയിട്ടില്ല. നജീബും എബിവിപി പ്രവര്‍ത്തകരും തമ്മില്‍ കാണാതാവുന്നതിന് മുമ്പ് സംഘര്‍ഷമുണ്ടായിരുന്നു. നജീബിനെ കണ്ടെത്തുന്നതില്‍ വിഎസി അലംഭാവം കാണിക്കുന്നു എന്നാരോപിച്ച് ക്യാമ്പസില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാണ്.