ആദിവാസി മേഖലയിലെ വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണം: പി കെ ബിജു

Posted on: October 25, 2016 2:03 pm | Last updated: October 25, 2016 at 2:03 pm

വടക്കഞ്ചേരി: ആദിവാസിമേഖലകളിലെസമഗ്ര വികസനത്തിനായിപ്രാദേശികവികസന ഫണ്ടില്‍ നിന്നും അനുവദിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായിപൂര്‍ത്തിയാക്കണമെന്ന് പി കെ ബിജു എം പിആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് ഫണ്ട് പദ്ധതികളുടെ സംസ്ഥാന തല നിര്‍വഹണോദ്യഗസ്ഥനായചീഫ്‌സെക്രട്ടറിക്ക് കത്ത് നല്‍കി. ഓരോമൂന്ന്മാസത്തിലും നിര്‍വഹണോദ്ദ്യസ്ഥരെവിളിച്ച്‌ചേര്‍ത്ത്അവലോകന യോഗംചേരുകയും, എം പിയുടെ നേതൃത്വത്തില്‍കൃത്യമായിപുരോഗതിവിലയിരുത്തുകയുംചെയ്യുന്നുണ്ട്. എന്നാല്‍ ആദിവാസിമേഖലയിലെ പദ്ധതി നടത്തിപ്പില്‍ മാത്രംകാര്യമായ പുരോഗതിവരുന്നില്ല. ജില്ലയില്‍ വിവിധ പദ്ധതികള്‍ക്ക് പുറമെ 52 ലക്ഷംരൂപയുടെ പുതിയ പദ്ധതികള്‍ ആലത്തൂര്‍ പാര്‍ലിമെന്റ്മണ്ഡലത്തിലെആദിവാസിമേഖലകളുടെവികസനത്തിനായി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ സമബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും, ആദിവാസിവിഭാഗങ്ങള്‍ക്ക്ഗുണഫലം ലഭ്യമാക്കുന്നതിനും നിര്‍വഹണോദ്യഗസ്ഥര്‍തയ്യാറാകുന്നില്ല. ഇതിനെതിരെകര്‍ശന നടപടികള്‍സ്വീകരിക്കണമെന്നുംഎം പിആവശ്യപ്പെട്ടു.